കോഴിക്കോട്: കൃഷിയിടങ്ങൾക്ക് ഭീഷണി ഉയർത്തിയ വളയം വള്ള്യാട് മലയിലെ ഖനനപ്രദേശം സിപിഐ നേതാക്കൾ സന്ദർശിച്ചു. ജനങ്ങൾക്കും കൃഷിക്കും വെല്ലിവിളി ഉയർത്തുന്ന വ്യാപക ഖനനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കുന്നുകൾ ഇടിച്ചുനിരത്തുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയാണെന്നും ഒരു തെങ്ങിന്റെ ഉയരത്തിൽ മണ്ണും പാറകളും കൂട്ടിയിട്ടത് കൃഷിഭൂമി നശിക്കുന്നതിന് കാരണമാകുമെന്നും സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.
സിപിഐ വളയം ലോക്കൽ സെക്രട്ടറി സിഎച്ച് ശങ്കരൻ, ചെക്യാട് ലോക്കൽ സെക്രട്ടറി ടി ശ്രീധരൻ, കളത്തിൽ സഹജൻ, എപി രവീന്ദ്രൻ, സിഎച്ച് ബാബു, എപി കുമാരർ എന്നിവരുടെ സംഘമാണ് സ്‌ഥലം സന്ദർശിച്ചത്.
Malabar News: ‘സ്‌ത്രീപക്ഷ കേരളം’ ബോധവൽക്കരണം; പി നന്ദകുമാർ എംഎൽഎ ഭവനസന്ദർശനം നടത്തി






































