‘സ്‌ത്രീപക്ഷ കേരളം’ ബോധവൽക്കരണം; പി നന്ദകുമാർ എംഎൽഎ ഭവനസന്ദർശനം നടത്തി

By Asharaf Panthavoor, Malabar Reporter
  • Follow author on
‘Sthreepaksha Keralam’ Awareness; P Nandakumar MLA visited the houses
പി നന്ദകുമാർ എംഎൽഎ ഭവനസന്ദർശനം നടത്തുന്നു
Ajwa Travels

ചങ്ങരംകുളം: കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതക്ക് എതിരെ സിപിഐ എം സംഘടിപ്പിക്കുന്നസ്‌ത്രീപക്ഷ കേരളം പ്രചാരണ-ബോധവൽക്കരണ പരിപാടി ആലംങ്കോട് പരിസരത്ത് പൂർത്തീകരിച്ചു. പി നന്ദകുമാർ എംഎൽഎ നേരിട്ട് തന്നെ ഇന്നലെ നൂറുകണക്കിന് വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

സംസ്‌ഥാനത്ത്‌ അടുത്തിടെ വനിതകൾക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെയും സ്‌ത്രീധന മരണങ്ങളുടെയും ഗാർഹിക പീഡനങ്ങളുടെയും സാഹചര്യത്തിലാണ്‌ പാർടി നേരിട്ട് സംസ്‌ഥാന വ്യാപകമായി പ്രചാരണ-ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനാണ് പരിപാടിയുടെ സംസ്‌ഥാന ചുമതല.

ജൂലൈ 1ന് വ്യാഴാഴ്‌ച ആരംഭിച്ച പരിപാടി ജൂലൈ എട്ടാം തീയതി പ്രാദേശിക തലത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളോടെ അവസാനിക്കും. പാർടിയുടെ എല്ലാ ഘടകങ്ങളും എല്ലാ അംഗങ്ങളും ഭാഗഭാക്കാകും. യുവാക്കളെയും വിദ്യാർഥികളെയും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിച്ചാണ് പ്രചാരണം മുന്നോട്ടുപോകുന്നത്.

Share your opinion: നടനും എംഎൽഎയുമായ മുകേഷ് പത്താം ക്ളാസുകാരനോട് ഫോണിലൂടെ സംസാരിച്ച, വിവാദമായ ഒറിജിനൽ ഓഡിയോ ക്ളിപ് കേൾക്കുക. വിഷയത്തിലെ താങ്കളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE