മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും, കോവിഡ് മരണസംഖ്യയിലും കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 1,570 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 33 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിക്കുകയും ചെയ്‌തു.
നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 2,76,736 ആണ്. ഇതിൽ 2,44,782 പേരും ഇതിനോടകം തന്നെ രോഗ മുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 3,316 ആണ്. രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 88.5 ശതമാനമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 166 കോവിഡ് ബാധിതരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 1,554 ആയി ഉയർന്നു. ഇവരിൽ 506 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിൽസയിൽ കഴിയുന്നത്.
Read also : സ്‌റ്റാന്‍ സ്വാമിയുടേത് കസ്‌റ്റഡി കൊലപാതകം; സിപിഐഎം






































