തിരുവനന്തപുരം: മില്‍മ പാല് വില ഉയര്‍ത്തുമെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ചിഞ്ചു റാണി. പാല് സംഭരണത്തില്‍ രാജ്യത്ത് പരമാവധി വില നല്കുന്ന സംസ്ഥാനമാണ് കേരളം. കൂടാതെ പാല് മിച്ചസംസ്ഥാനമെന്ന പദവിയുടെ തൊട്ടരികില്‍ നില്‍ക്കുകയാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടാന്‍ തീറ്റ ചെലവ് കുറക്കുവാന്‍ വേണ്ട നടപടിയാണ് ഏറ്റവും അഭികാമ്യം. അതിനായി പാല് വില ഉയര്‍ത്തല്‍ പ്രായോഗിക സമീപനം അല്ല. സര്‍ക്കാരും ഇക്കാര്യം ആലോചിച്ചിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
Read also: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണം; സംസ്ഥാന വനിതാ കമ്മീഷൻ







































