തിരുവനന്തപുരം : 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മീഷൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സർക്കാരിന് നിർദേശം സമർപ്പിച്ചു.
സംസ്ഥാനത്ത് നിലവിൽ സമ്മാനമെന്ന പേരിൽ വിവാഹത്തിന് സ്ത്രീധനം കൈമാറുന്നുണ്ടെന്ന് വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച നിർദേശത്തിൽ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ പരോക്ഷമായി നടക്കുന്ന സ്ത്രീധന കൈമാറ്റം ഒഴിവാക്കാൻ 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നും, ഇത്തരത്തിൽ സ്ത്രീധനം കൈപ്പറ്റിയവരുടെ ലിസ്റ്റ് തയ്യാറാക്കി നോട്ടറിയുടെ മുൻപാകെ സാക്ഷ്യപ്പെടുത്തണമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
Read also : ‘മാലിക്’ ജൂലൈ 15ന് ആമസോണിൽ തന്നെ; ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ല