മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു

അതേസമയം, കൊഴുപ്പ് കുറഞ്ഞ മിൽമ സ്‍മാർട്ട് ഡബിൾ ടോൺഡ് (മഞ്ഞ കവർ) അര ലിറ്ററിന് 24 രൂപയിൽ നിന്ന് 25 രൂപയായി കൂട്ടിയത് നിലനിൽക്കും.

By Trainee Reporter, Malabar News
milma rich cover
Ajwa Travels

തിരുവനന്തപുരം: മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അരലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായാണ് വർധിപ്പിച്ചിരുന്നത്. അതേസമയം, കൊഴുപ്പ് കുറഞ്ഞ മിൽമ സ്‍മാർട്ട് ഡബിൾ ടോൺഡ് (മഞ്ഞ കവർ) അര ലിറ്ററിന് 24 രൂപയിൽ നിന്ന് 25 രൂപയായി കൂട്ടിയത് നിലനിൽക്കും.

പുതുക്കിയ വില വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വലിയ സാമ്പത്തിക നഷ്‌ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് മിൽമയുടെ വിശദീകരണം. അതേസമയം, പാൽ വില വർധിപ്പിച്ച വിവരം സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. നിലവിൽ പാൽ വില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഇക്കാര്യത്തിൽ മിൽമയോട് വിശദീകരണം തേടുമെന്നും വ്യക്‌തമാക്കി. വില വർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

റിപൊസിഷനിങ് മിൽമ എന്ന പുതിയ ഉൽഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്‌ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പിലാക്കുന്ന പദ്ധതിയാണിത്. എന്നാൽ, വില കൂട്ടിയതല്ല, ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം.

Most Read: സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE