സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ

By Trainee Reporter, Malabar News
Malabarnews_same sex marriage
Representational image
Ajwa Travels

ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി. സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു.

സ്വവർഗ വിവാഹ സങ്കൽപം നഗരകേന്ദ്രീകൃതമായ ഒരു വിഭാഗത്തിന്റേത് മാത്രമാണെന്ന വാദമാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കാര്യത്തിൽ പ്രഗൽഭരായ അഞ്ചു പേർക്കിരുന്ന് തീരുമാനം എടുക്കാൻ ആകില്ലെന്നും വിവാഹത്തിന്റെ പരിധിയിൽ പുതിയ ബന്ധത്തെ നിർവചിക്കാൻ ആകില്ലെന്നും തുഷാർ മേത്ത പറഞ്ഞു.

ഇതിന് പുറമെ, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ബാധകമാകുന്ന പൊതുപട്ടികയിലാണ് വിവാഹമെന്നും അതുകൊണ്ട് വിഷയം പരിഗണിക്കേണ്ടത് പാർലമെന്റ് ആണെന്നുമായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. എന്നാൽ ഇത് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും ഹരജിക്കാർക്ക് പറയാനുള്ളത് ആദ്യം കേൾക്കുമെന്നും വ്യക്‌തമാക്കുകയായിരുന്നു.

Most Read: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE