അബുദാബി : ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രക്ക് വീണ്ടും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വിമാന കമ്പനികൾ. യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനഃരാംഭിക്കുന്നതിൽ അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ 15 മുതലുള്ള യാത്രക്കാണ് ഇപ്പോൾ ടിക്കറ്റ് നൽകുന്നത്.
അതേസമയം നിലവിൽ ജൂലൈ 15, 16 തീയതികളിലേക്ക് ഏതാനും ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. വിസ്‌താര എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ മുംബൈയില്‍ നിന്ന് ദുബായിലേക്ക് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ഇന്‍ഡിഗോ എയര്‍ലൈന്‍സും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. ഇതിൽ കണക്ഷന്‍ സര്‍വീസിന് 850 ദിര്‍ഹം മുതലും, ജൂലൈ 16ന് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് 1,100 ദിര്‍ഹം മുതലുമാണ് ടിക്കറ്റ് നിരക്ക്.
എന്നാൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിന് അനിശ്‌ചിതത്വം നിലനിൽക്കുന്നതിനാൽ ജൂലൈ 21ആം തീയതി വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സും, എയർ ഇന്ത്യയും നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 26ആം തീയതി മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിൽ വിലക്ക് ഏർപ്പെടുത്തിയത്.
Read also : ‘ഉടുമ്പ്’ പുതിയ ഗാനം പുറത്തിറക്കി; ‘മാസ്’ ഫീൽ ആവാഹിച്ച വീഡിയോഗാനം








































