‘ഉടുമ്പ്’ പുതിയ ഗാനം പുറത്തിറക്കി; ‘മാസ്’ ഫീൽ ആവാഹിച്ച വീഡിയോഗാനം

By Siva Prasad, Special Correspondent (Film)
  • Follow author on
'Udumbu' in theaters tomorrow; Harish Peradi and Alanzier with Remix for Kallupattu
Ajwa Travels

പ്രേക്ഷക പ്രതീക്ഷ പോലൊരു മാസ് മസാല എന്റർടെയിനറാണ് ‘ഉടുമ്പ്’ എന്ന് വിളിച്ചോതുന്ന ഗാനം റിലീസ് ചെയ്‌തു. ചിത്രത്തിലെ സൂപ്പർ കട്ടുകൾ ഉൾപ്പെടുത്തി മുഴുവൻ ചിത്രത്തിന്റെയും ഫീൽ ആവാഹിച്ചാണ് ഗാനത്തിനൊപ്പം കാണുന്ന വീഡിയോ ഉടുമ്പിന്റെ എഡിറ്റർ വിടി ശ്രീജിത്ത് എഡിറ്റ് ചെയ്‌തിരിക്കുന്നത്‌.

റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്‌ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കിയിരുന്നു. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘ഉടുമ്പ്’ മലയാളം വേർഷൻ റിലീസിന് തയ്യാറായിക്കഴിഞ്ഞു.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ സെന്തിൽ കൃഷ്‌ണയാണ് ചിത്രത്തിൽ നായകൻ. 2005 മുതൽ ടിവി സീരിയൽ രംഗത്തും 2008ലെ ഗുൽമോഹർ എന്ന ചിത്രം മുതൽ സിനിമാരംഗത്തും പ്രവേശിച്ച സെന്തിൽ കൃഷ്‌ണ കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന നായകവേഷം ചെയ്‌തുകൊണ്ടാണ് പ്രേക്ഷകരുടെ മനസിൽ സെന്തിൽ ഇടം നേടിയത്. പിന്നീട് വൈറസ്, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച സെന്തിലിന്റെ പകർന്നാട്ടമാണ് ഉടുമ്പിലെ നായകവേഷത്തിൽ കാണാനാകുന്നത്.

ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടിടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.

'Udumbu' Movie released new song; with mass masala feel

നവാഗതരായ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ് തിരക്കഥ. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെറ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Most Read: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE