ആകാശത്തിലെ ‘അൽഭുത ഹോട്ടൽ’; വാടക ലക്ഷങ്ങൾ

By Desk Reporter, Malabar News
J-Hotel-Shanghai-Tower
Ajwa Travels

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അത്യാഢംബര ഹോട്ടൽ ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. ചൈനയിലെ ഷാങ്ഹായിൽ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ഈ അൽഭുത ഹോട്ടൽ സ്‌ഥിതി ചെയ്യുന്നത്. ചൈനീസ് ഹോട്ടൽ ബിസിനസ് രംഗത്തെ പ്രമുഖരായ ജിൻ ജിയാങ് ഇന്റർനാഷണൽ ഹോട്ടൽസ് ആണ് ‘ജെ ഹോട്ടൽ’ എന്ന പേരിലുള്ള ഈ അൽഭുത സൃഷ്‌ടിക്ക് പിന്നിൽ.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ, 632 മീറ്റർ ഉയരത്തില്‍ 128 നിലകളുള്ള ഷാങ്ഹായ് ടവറിന്റെ ഏറ്റവും മുകളിലെ 26 നിലകളിലാണ് ഹോട്ടലിന്റെ പ്രവർത്തനം. 2021 ജൂൺ അവസാന ആഴ്‌ചയിലാണ് ഹോട്ടൽ തുറന്നത്. കോവിഡ് മഹാമാരിയെ തുടർന്നാണ് ഹോട്ടൽ തുറക്കുന്നത് വൈകിയത്. ആകെ 165 മുറികളാണ് ഈ ഹോട്ടലിൽ ഉള്ളത്.

J-Hotel-Shanghai-Tower

ഇതുകൂടാതെ ഏഴ് റെസ്‌റ്റോറന്റുകൾ, ബാറുകൾ, സ്‌പാ എന്നിവയുമുണ്ട്. 84ആം നിലയിൽ അതിവിശാലമായ നീന്തൽക്കുളവും ജെ ഹോട്ടൽ ഒരുക്കിയിട്ടുണ്ട്. ജെ ഹോട്ടലിലെ സ്യൂട്ടുകൾക്ക് ഒരു രാത്രിയിലെ വാടക ലക്ഷങ്ങളാണ്. ഹോട്ടലിന്റെ ‘ജെ സ്യൂട്ടിൽ’ കഴിയാൻ 67,000 യുവാൻ ആണ് ചെലവാകുക. അതായത് ഏകദേശം ഏഴ് ലക്ഷത്തിലധികം ഇന്ത്യൻ രൂപ.

J-Hotel-Shanghai-Tower

‘റോസ്‌വുഡ് ഗ്വാങ്‌ഷോ’ ആയിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടല്‍. ഇതും സ്‌ഥിതി ചെയ്യുന്നത് ചൈനയിലാണ്. തെക്കൻ ചൈനയില്‍ സ്‌ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍ 530 മീറ്റർ ഉയരമുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Most Read:  കുഞ്ഞുങ്ങൾക്കൊപ്പം ‘ഒളിച്ചു കളിച്ച്’ അമ്മത്താറാവ്; വൈറൽ വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE