കുഞ്ഞുങ്ങൾക്കൊപ്പം ‘ഒളിച്ചു കളിച്ച്’ അമ്മത്താറാവ്; വൈറൽ വീഡിയോ കാണാം

By Desk Reporter, Malabar News
Spotlight- Viral Video
Ajwa Travels

പക്ഷികളുടെയും മൃഗങ്ങളുടെയും രസകരമായ വീഡിയോകൾ വളരെ വേഗത്തിൽ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. ചില വീഡിയോകൾ നമ്മളെ അൽഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒരു അമ്മത്താറാവും കുഞ്ഞുങ്ങളുമാണ് വീഡിയോയിൽ ഉള്ളത്.

ബ്യൂട്ടെൻ‌ഗെബിഡെൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്ന ഈ വീഡിയോക്ക് 24 സെക്കൻഡ് ദൈർഘ്യമാണ് ഉള്ളത്. കുളത്തിലെ വെള്ളത്തിലൂടെ അമ്മത്താറാവിന്റെ അടുത്തേക്ക് നീങ്ങുന്ന കുഞ്ഞുങ്ങളെ വീഡിയോയിൽ കാണാം. എന്നാൽ കുഞ്ഞുങ്ങൾ അടുത്തെത്തിയതോടെ പെട്ടന്ന് തന്നെ അമ്മത്താറാവ് മുങ്ങാം കുഴിയിട്ട് മറ്റൊരു സ്‌ഥലത്ത് പോയി പൊങ്ങുകയായിരുന്നു. തുടർന്ന് പലതവണയായി അമ്മത്താറാവ് ഇത് ആവർത്തിച്ചു. മനുഷ്യർ കളിക്കുന്ന ‘ഒളിച്ചേ കണ്ടേ’ കളി പോലെയായിരുന്നു അമ്മത്താറാവിന്റെയും കുഞ്ഞുങ്ങളുടെയും ഈ കളി. അതുകൊണ്ടു തന്നെയാണ് വീഡിയോ വൈറലായതും.

‘അമ്മ ഒളിച്ചേ കണ്ടേ കളിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ആണ് വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്. രസകരമായ കമന്റുകളും വീഡിയോക്ക് വന്നിട്ടുണ്ട്. കുഞ്ഞുങ്ങളെ മുങ്ങാംകുഴിയിടാൻ അമ്മത്താറാവ് പഠിപ്പിക്കുകയാണെന്ന് ചിലർ കമന്റ് ചെയ്‌തു.

Most Read:  ഒന്നല്ല, ഒരു ദിവസം 11 മുട്ടയിട്ട് കോഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE