ഒന്നല്ല, ഒരു ദിവസം 11 മുട്ടയിട്ട് കോഴി

By Desk Reporter, Malabar News
11 eggs in one day
Ajwa Travels

കോഴിക്കോട്: കോഴിമുട്ടക്ക് അസാധാരണ വലുപ്പം ഉള്ളതും ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു കണ്ടതുമായുള്ള വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ ഒരു കോഴിയുടെയും കോഴിമുട്ടയുടെയും വാർത്തയാണ് ബാലുശ്ശേരിയിൽ നിന്ന് വരുന്നത്.

ഒറ്റദിവസം 11 മുട്ടകളിട്ടാണ് ഈ നാടൻ കോഴി അൽഭുതമാകുന്നത്. കൊളത്തൂർ യുപി സ്‌കൂളിനടുത്ത് താമസിക്കുന്ന കുന്നത്ത് മീത്തൽ മനോജിന്റെ വീട്ടിലെ കോഴിയാണ് ഈ അൽഭുതം കാണിച്ചത്. വ്യാഴാഴ്‌ച രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ അര മണിക്കൂർ ഇടവേളയിലാണ് കോഴി 11 മുട്ടകളിട്ടത്. 10 മുട്ടകൾ സാധാരണ വലുപ്പത്തിൽ ഉള്ളതും ഒന്ന് അൽപം വലുപ്പം കൂടുതലുള്ളതുമാണ്.

ഈ കോഴി ബുധനാഴ്‌ച രണ്ട് മുട്ടകളിട്ടിരുന്നു. നാലു മാസം മുൻപ് കപ്പുറത്തു നിന്നാണ് മനോജ് കോഴിയെ വാങ്ങിയത്. എന്തായാലും. ഒരു ദിവസം കൊണ്ട് 11 മുട്ടകളിട്ട ഈ ‘അൽഭുത കോഴി’യെ കാണാൻ നിരവധി പേരാണ് മനോജിന്റെ വീട്ടിലേക്ക് എത്തുന്നത്.

Most Read:  ഡെൽഹി മെട്രോയിൽ കയറിപ്പറ്റി കുരങ്ങ്; പുറംകാഴ്‌ച കണ്ട് സൗജന്യയാത്ര; ചിരിയുണർത്തി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE