ഡെൽഹി മെട്രോയിൽ കയറിപ്പറ്റി കുരങ്ങ്; പുറംകാഴ്‌ച കണ്ട് സൗജന്യയാത്ര; ചിരിയുണർത്തി വീഡിയോ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മെട്രോയിൽ ടിക്കറ്റില്ലാതെ കയറിയ ഒരു യാത്രക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യമുന ബാങ്ക് സ്‌റ്റേഷൻ മുതൽ ഐപി സ്‌റ്റേഷൻ വരെയുള്ള യാത്രയിൽ കയറിപ്പറ്റിയ ഒരു കുരങ്ങാണ് താരം. യാത്രക്കാരിലൊരാൾ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

എവിടെ നിന്നാണ് കുരങ്ങ് ട്രെയിനിന് അകത്തേക്ക് കയറിയതെന്ന് വ്യക്‌തമല്ല. ശനിയാഴ്‌ച വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്‌റ്റേഷനിൽ നിന്ന് ട്രെയിനിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് കുറച്ച് സമയം കറങ്ങി നടന്ന കുരങ്ങ് ഐപി സ്‌റ്റേഷൻ എത്തുന്നത് വരെ ഒരു യാത്രക്കാരന് സമീപം സീറ്റിൽ ഇരിപ്പുറപ്പിച്ചു.

യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും പുറത്തെ കാഴ്‌ചകൾ ആസ്വദിച്ച് സമാധാനപരമായിരുന്നു കുരങ്ങന്റെ യാത്ര. യാത്രക്കാരിലൊരാൾ കുരങ്ങച്ചാരോട് മാസ്‌ക് എവിടെയെന്ന് ചോദിച്ചത് ആളുകളിൽ ചിരി ഉണർത്തി.

ഐപി സ്‌റ്റേഷൻ എത്തിയപ്പോൾ കുരങ്ങും ട്രെയിനിൽ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് സ്‌റ്റേഷൻ പരിസരത്ത് അതിനെ കണ്ടിട്ടില്ലെന്ന് മെട്രോ സ്‌റ്റേഷൻ അധികൃതർ പ്രതികരിച്ചു.

Also Read: രണ്ടില്‍ കൂടുതല്‍ കുട്ടികൾ ഉണ്ടെങ്കിൽ സർക്കാർ ജോലിയില്ല; അസം മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE