
മലപ്പുറം: എസ്വൈഎസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകൾക്ക് വേണ്ടിയുള്ള ‘വനിതാ ഖുര്‍ആന്‍ കോഴ്സ്’ (റൗളതുല്‍ ഖുര്‍ആന്‍) മലപ്പുറം ഈസ്റ്റ് ജില്ലയില്‍ ആരംഭിച്ചു.
കുട്ടശ്ശേരി യൂണിറ്റില്‍ നടന്ന റൗളതുല്‍ ഖുര്‍ആന്‍ പഠനാരംഭം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര് ഉൽഘാടനം ചെയ്തു. മൂന്നുവര്‍ഷം നീണ്ടു നിൽകുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖുര്‍ആന്‍ പാരായണം, കര്‍മശാസ്ത്രം പഠനം, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ പരിശീലനങ്ങളും ‘വനിതാ ഖുര്‍ആന്‍ കോഴ്സ്’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അശ്റഫ് സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാര്‍ സഖാഫി വിഷയാവതരണം നടത്തി. ഉസാമത്ത് സഖാഫി, അബ്ദുറഹ്മാൻ മുസ്ലിയാര്, അബ്ദുൽ ബാരി സഖാഫി, സികെ സ്വഫ്വാൻ തുടങ്ങിയവര്‍ സംബന്ധിച്ചു.
Most Read: സ്ത്രീധനം ഇസ്ലാമിക വിരുദ്ധം; എസ്എസ്എഫ് ‘പ്രൊഫ്സമ്മിറ്റ്’ വേദിയിൽ കാന്തപുരം







































