‘ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം’; സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയെടുക്കും

By Staff Reporter, Malabar News
Sarit-case
Ajwa Travels

തിരുവനന്തപുരം: ജയിലിൽ ഭീഷണി ഉണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ ഇന്ന് മൊഴിയെടുക്കും. പ്രത്യേക സിറ്റിംഗിലൂടെയാവും എൻഐഎ കോടതി മൊഴിയെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ബിജെപി, കോൺ​ഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം

ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിത്തിനെ ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും. ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്‌ഥർ നിർബന്ധിച്ചുവെന്ന പരാതിയിൽ മൊഴി നൽകാനാണ് സരിത്ത് ഹാജരാകുന്നത്.

രാവിലെ 11 മണിക്കാണ് കൊച്ചി എൻഐഎ കോടതി പ്രത്യേക സിറ്റിംഗ് നടത്തി സരിത്തിന്റെ മൊഴി രേഖപ്പെടുത്തുക. ജയിലിൽ സരിത്തിനെ കാണാൻ എത്തിയ അമ്മയോടും സഹോദരിയോടുമാണ് തനിക്ക് ജയിൽ അധികൃതരിൽ നിന്ന് ഭീഷണി ഉള്ള കാര്യം അറിയിച്ചത്. സമാന പരാതിയുമായി സരിത്തിന്റെ അമ്മ കസ്‌റ്റംസിനെയും സമീപ്പിച്ചിട്ടുണ്ട്.

Read Also: ഇന്ധന, പാചകവാതക വില; യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE