ഇന്ധന, പാചകവാതക വില; യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്

By Staff Reporter, Malabar News
UDF MEETING TODAY
Representational Image
Ajwa Travels

തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്. രാവിലെ 10 മണി മുതൽ 11 മണി വരെ നടക്കുന്ന സത്യഗ്രഹത്തിൽ നേതാക്കൾ കുടുംബസമേതം അവരവരുടെ വീടുകളിൽ നിന്ന് പങ്കെടുക്കും. അഞ്ച് ലക്ഷം വീടുകളിലായി പത്ത് ലക്ഷം പേർ സത്യഗ്രഹത്തിൽ പങ്കുചേരും എന്നാണ് അറിയിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കണ്ണൂരിലെ വസതിയിലും, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എറണാകുളത്തെ വസതിയിലും, പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വസതിയിലും, ഉമ്മൻ ചാണ്ടി പുതുപ്പളളിയിലെ വസതിയിലും, രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിലും സത്യഗ്രഹത്തിൽ പങ്കെടുക്കും.

യുഡിഎഫ് കൺവീനർ എംഎം ഹസൻ ജഗതിയിലെ വസതിയിലും, മറ്റ് യുഡിഎഫ് എംപിമാരും എംഎൽഎമാരും നേതാക്കളും അവരുടെ വസതികളിലുമായി സത്യഗ്രഹത്തിൽ പങ്കുചേരും. ‘പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ളക്കാർഡ് പിടിച്ചു കൊണ്ടാണ് കുടുംബാംഗങ്ങൾ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്.

Read Also: സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE