കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റതായി പരാതി. സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാ പിതാവിനെയും മർദിച്ചത്. സംഭവത്തില്‍ യുവതിയും കുടുംബവും കമ്മീഷണർക്ക് പരാതി നൽകി.
പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കമ്മീഷണറെ സമീപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ പിതാവിന്റെ കാല് തല്ലി ഒടിക്കുകയായിരുന്നു എന്നും ഗുരുതരാവസ്ഥയിൽ ചികിൽസയിലായ പിതാവിനെ ആശുപത്രിയിലെത്തി ജിക്സണ്‍ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
മൂന്നു മാസം മുമ്പായിരുന്നു ജിക്സണ്‍ യുവതിയെ വിവാഹം ചെയ്തത്. സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് ജിക്സണ്‍ പതിവായി മര്‍ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവും ഭാര്യമാതാവും സ്വര്‍ണം ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടിയും പറയുന്നു.
50 പവന് സ്വര്‍ണമാണ് വീട്ടുകാര്‍ നല്‍കിയത്. വീട്ടില്‍ നിന്ന് ഷെയര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. പതിവായി രാത്രികളിൽ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് യുവതി പറഞ്ഞു. ജിക്സണിന്റെ രണ്ടാം വിവാഹമാണിത്. ആദ്യത്തെത് പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി ശാരീരിക പീഡനം കാരണം ഡിവോഴ്സ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.
National News: പെഗാസസ്; ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്








































