തിരുവനന്തപുരം: കൊടകരക്ക് സമാനമായി സേലത്ത് നടന്ന കള്ളപ്പണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചക്ക് പിന്നിൽ മലയാളിയായ ലാസർ അഷറഫാണെന്നാണ് റിപ്പോർട്. വിഷയം വിവാദമാകാതെ ബിജെപി നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയായിരുന്നു.
ബിജെപിക്കായി ബെംഗളൂരുവിൽ നിന്നും സേലം വഴി പാലക്കാട്ടേക്ക് കൊണ്ടുവന്ന നാല് കോടി 40 ലക്ഷം രൂപ കൊടകര സംഘം തന്നെ തട്ടിയെടുത്തെന്ന് നേരത്തെ പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സേലത്തെ കവർച്ചയിൽ ബിജെപി പരാതി നൽകിയിരുന്നില്ല. ഇതിൽ ഒരു കോടി രൂപ നൽകി ബിജെപി സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കാൻ ചേരുന്ന ബിജെപി ജില്ലാ നേതൃയോഗങ്ങളിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തുകയാണ്. ജനറൽ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം അടിമുടി കടത്തിലാണെന്ന് ജില്ലാ നിയോജകമണ്ഡലം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിയോജകമണ്ഡലം യോഗങ്ങൾ വിളിച്ച് വസ്തുത വിശദീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Also Read: ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി








































