മലപ്പുറം: ജില്ലയിൽ രോഗവ്യാപനം ഉയർന്നു തന്നെ. ജില്ലയിൽ ഇന്ന് 3679 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറത്ത് രോഗവ്യാപനം കൂടുതലാണ്. മലപ്പുറം ഒഴികെ നാല് ജില്ലകളിൽ ഇന്ന് രണ്ടായിരത്തിലേറെ രോഗികൾ ഉണ്ട്. എന്നാൽ മലപ്പുറത്ത് മാത്രമാണ് മൂവായിരം കടന്നിരിക്കുന്നത്.
2779 പേർ രോഗമുക്‌തി നേടി എന്നത് നേരിയ ആശ്വാസം നൽകുമ്പോഴും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നത് ആശങ്ക കൂട്ടുന്നു. ഇന്ന് 3514 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് ജില്ലയിൽ 15,394 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതുവരെ 15,81,158 പേർ വാക്‌സിനേഷൻ നടത്തി. ഇതിൽ 11,19,620 പേർ ഒന്നാം ഡോസ് വാക്‌സിനും 4,61,538 പേർ രണ്ടാം ഡോസ് വാക്‌സിനും എടുത്തു.
Most Read: കോവിഡ്; ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു








































