കോഴിക്കോട്: വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്‌ണൻ (70) ആണ് മരിച്ചത്. വടകരയിലെ ഹോട്ടലിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്.
കോവിഡിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടതോടെ ഇയാൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷ്‌ണൻ ഈ കാര്യം ബന്ധുക്കളോടും സുഹൃത്തുക്കളോടും നേരത്തേ പറഞ്ഞിരുന്നു. ഭാര്യക്കൊപ്പമാണ് ഇയാൾ ഹോട്ടൽ നടത്തിയിരുന്നത്.
Read Also: കണ്ണൂരിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം







































