തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തന വീഴ്ച അന്വേഷിക്കുന്ന സിപിഐഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായവരിൽ നിന്നാണ് കമ്മീഷൻ ഇന്ന് തെളിവെടുത്തത്.
ഇന്ന് ഹാജരായ 22 പേരിൽ 6 ആറു പേർ മാത്രമാണ് ജി സുധാകരനെ പിന്തുണച്ചത്. അടുത്ത സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ റിപ്പോർട് സമർപ്പിക്കാനാണ് നീക്കം. പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചാൽ അച്ചടക്ക നടപടി പാടില്ലെന്ന കീഴ്വഴക്കം ഉളളതിനാലാണ് തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കുന്നത്.
ജി സുധാകരനെതിരായ പരാതികളെ ശരിവെയ്ക്കുന്ന മൊഴികളാണ് കമ്മീഷന് മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും നൽകിയിട്ടുളളത്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട് ശരിവച്ചായിരുന്നു സിപിഐഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനങ്ങൾ ഉയർന്നത്. സുധാകരനിൽ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.
Also Read: ജൂലൈയിൽ മാത്രം 51,981 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്സ്







































