മലപ്പുറം: ജില്ലയിൽ ഇന്ന് 15,202 പേർ വാക്സിൻ സ്വീകരിച്ചു. 77 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 88 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 16,85,003 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 11,85,954 പേർ ഒന്നാം ഡോസ് വാക്സിനും 4,99,049 പേർ രണ്ടാം ഡോസ് വാക്സിനും എടുത്തുകഴിഞ്ഞു. 8,85,573 പുരുഷൻമാരും 7,99,095 സ്ത്രീകളും വാക്സിനേഷൻ നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
60 വയസിന് മുകളിൽ പ്രായമുള്ള 5,56,591 പേർ വാക്സിനേഷൻ നടത്തി. അതേസമയം, 45നും 60നും ഇടയിൽ പ്രായമുള്ള 6,29,583 പേരാണ് വാക്സിൻ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 4,98,829 പേർ വാക്സിനേഷൻ നടത്തി.
അതേസമയം, ജില്ലയിൽ ഇന്ന് 1,925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,885 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,653 പേർ ഇന്ന് രോഗമുക്തി നേടി.
Most Read: മീൻ പിടിത്തത്തിന് വിലക്ക് ; ബാണാസുര ഡാമിൽ മൽസ്യബന്ധനം അനുവദിക്കണം എന്ന ആവശ്യം ശക്തം








































