മീൻ പിടിത്തത്തിന് വിലക്ക് ; ബാണാസുര ഡാമിൽ മൽസ്യബന്ധനം അനുവദിക്കണം എന്ന ആവശ്യം ശക്‌തം

By Trainee Reporter, Malabar News
wayanad news
Banasura Dam
Ajwa Travels

വയനാട്: ബാണാസുര ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആദിവാസി സൊസൈറ്റിക്ക് മാത്രമാണ് ഡാമിൽ നിന്ന് മീൻ പിടിക്കാനുള്ള അനുവാദം ഉള്ളത്. സൊസൈറ്റിയിൽ അംഗങ്ങൾ അല്ലാത്തവർക്കാണ് ഡാമിൽ വിലക്ക് ഏർപ്പെടുത്തിയത്.

വർഷങ്ങളായി ഡാമിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ആളുകൾ ഡാമിൽ നിന്ന് മീൻ പിടിച്ച് നിത്യോപയോഗത്തിനും വിൽപനയ്‌ക്കും മറ്റും ഉപയോഗിച്ചിരുന്നു. വിലക്ക് ഏർപ്പെടുത്തിയതോടെ പരിസര വാസികൾക്കിത് വൻ തിരിച്ചടിയായിട്ടുണ്ട്. എന്നാൽ പാരമ്പര്യ രീതിയിൽ ചെറിയ ചൂണ്ട ഉപയോഗിച്ചുള്ള മീൻ പിടിത്തം ഇതുവരെ വിലക്കിയിട്ടില്ലെന്നാണ് സൊസൈറ്റി അധികൃതർ പറയുന്നത്. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ 190 അംഗങ്ങളാണ് നിലവിൽ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നത്.

ഇവരുടെ ജീവിത മാർഗം എന്ന നിലയ്‌ക്കാണ് ഡാമിൽ നിന്നുള്ള മീൻ പിടിത്തത്തിന് അനുവാദം നൽകിയത്. ഇത് സൊസോറ്റിയുടെ വരുമാനം വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ആളുകൾ അത്യാധുനിക രീതിയിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി ഇവിടെ നിന്ന് മീൻ പിടിച്ച് വിൽപന നടത്തുന്നുണ്ട്.. ഇത് സൊസൈറ്റി ജീവനക്കാരുടെ വരുമാനത്തെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് സൊസൈറ്റിക്ക് പുറത്തുള്ളവരെ മീൻ പിടിത്തത്തിൽ നിന്ന് വിലക്കിയതെന്ന് അധികൃതർ പറഞ്ഞു.

കൂടാതെ, സൊസൈറ്റി ജീവനക്കാരുടെ ഉപജീവന മാർഗമെന്ന നിലയിലും ശുദ്ധജല മൽസ്യം ലഭിക്കുന്നതിനുമായി സർക്കാർ സഹായത്തോടെ നിക്ഷേപിക്കുന്ന മത്സ്യമാണ് നിരവധിപേർ പിടിച്ച് വിൽപന നടത്തുന്നത്. ഇത്തരം അനധികൃതമായ മൽസ്യബന്ധനം നടത്തി പുറമെ വിൽക്കുന്ന നടപടി അനുവദീയമല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിലവിൽ കൺട്രോൾ ഷാഫ്റ്റിന്റെയും സ്‌പിൽ വെയുടെയും ഉള്ളിലെ ഏഴ് കിലോമീറ്റർ ചുറ്റളവിലാണ് സൊസൈറ്റിക്ക് മീൻ പിടിക്കാൻ അനുവാദം ഉള്ളത്.

Read Also: നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE