നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയിൽ

By Trainee Reporter, Malabar News
kozhikkod news
Representational Image
Ajwa Travels

കോഴിക്കോട്: നിരോധിത ലഹരി മരുന്നായ എംഡിഎംഎ വിൽപനക് എത്തിച്ച യുവാവിനെ എലത്തൂർ പോലീസ് പിടികൂടി. മലപ്പുറം പള്ളിക്കൽ സ്വദേശി ജുനൈദിനെയാണ്(24) അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 22.3 ഗ്രാം എംഡിഎംഎയും കണ്ടെത്തിട്ടുണ്ട്. പോലീസ് പട്രോളിംഗിനിടെയാണ് കോരപ്പുഴ പാലത്തിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറിൽ വെച്ച് യുവാവിനെ പിടികൂടിയത്.

കൊയിലാണ്ടി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കോരപ്പുഴ പാലത്തിന് സമീപം സംശയാസ്‌പദ സാഹചര്യത്തിൽ കണ്ട കാറിൽ പരിശോധന നടത്തിയപ്പോഴാണ് കാറിൽ സൂക്ഷിച്ചുവെച്ച ലഹരി മരുന്ന് കണ്ടെത്തിയത്. ഇത് വിൽപനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

എലത്തൂർ സിഐ എ സായൂജ് കുമാർ, എസ്‌ഐ ഇഎം സനീഷ്, സീനിയർ സിപിഒ സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ മുൻപ് ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Read Also: രാമനാട്ടുകരയില്‍ പിതാവും മകളും ജീവനൊടുക്കിയ നിലയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE