തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര-കോഴി കര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയര്‍ത്തുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതുവരെ അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകര്‍ക്കും പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ഇനി മുതല്‍ 20 പശുക്കളില്‍ കൂടുതലുണ്ടെങ്കില്‍ മാത്രം ലൈസന്‍സ് എടുത്താല്‍ മതിയാവും. ഇതിനായി പഞ്ചായത്ത് മുന്‍സിപ്പല്‍ ചട്ടം ഭേദഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Entertainment News: ജനങ്ങളെ സ്വാധീനിച്ച 100 പേര്; ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആയുഷ്മാൻ ഖുറാന









































