സാമൂഹിക അകലം പാലിക്കാത്തതിന് 2,000 രൂപ പിഴ; റെസീപ്റ്റ് കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിച്ച് ഉടമ

By Desk Reporter, Malabar News
fine for non-compliance with social distance
Ajwa Travels

പാലക്കാട്: സാമൂഹിക അകലം പാലിക്കാതെ കടയ്‌ക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിന് കടയുടമക്ക് 2000 രൂപ പിഴയിട്ട് പോലീസ്. ചാമപ്പറമ്പ് നറുക്കോട് പലചരക്കുകച്ചവടം നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണ് പോലീസ് പിഴ ചുമത്തിയത്. ഇതേത്തുടർന്ന് നാട്ടുകാർക്ക് മുന്നറിയിപ്പായി അബ്ബാസ് കടയ്‌ക്ക് മുന്നിലെ തൂണിൽ കുറിപ്പും പിഴയീടാക്കിയ റെസീപ്റ്റും പതിച്ചു.

കച്ചവടം കുറഞ്ഞതോടെ 5,000 രൂപ മാസവാടക കൊടുക്കാൻപോലും കടം വാങ്ങേണ്ട അവസ്‌ഥയായെന്ന് കടയുടമ പറഞ്ഞു. പ്രതിസന്ധിക്കാലത്ത് ജീവിക്കാൻ വഴിയില്ലാത്തവന് 2,000 രൂപ പിഴ നൽകിയ പോലീസിന്റെ നടപടിയിൽ തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട് കെപിഎം സലീം ഫേസ്ബുക്ക് പേജിൽ കുറിപ്പെഴുതിയതോടെ വിഷയം വിവാദമായി.

അബ്ബാസ് കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിച്ച നോട്ടീസും പിഴയടച്ച റെസീപ്റ്റും

പോലീസ് പിഴ ചോദിച്ചതോടെ പണമടയ്‌ക്കാൻ പ്രയാസപ്പെട്ട അബ്ബാസിനെ യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡണ്ട് റഷീദ് മുറിയംകണ്ണിയാണ് പണം നൽകി സഹായിച്ചത്.

Most Read:  മയക്കുമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE