അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുന്നു. വടക്കൻ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ ശക്‌തമാകുന്നത്. ഷാർജയിലെ മലീഹ, മദാം, റാസൽഖൈമയിലെ അൽ ഖറി, ഷൌഖ മേഖലകളിൽ മഴക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.
കൂടാതെ അജ്‌മാനിലെ മനാമ, ഫുജൈറ മലയോര മേഖലകൾ എന്നിവിടങ്ങളിലും മഴ പെയ്‌തു. മഴയെ തുടർന്ന് താപനില താഴ്‌ന്നെങ്കിലും ദുബായ് ഉൾപ്പടെയുള്ള മേഖലകളിൽ താപനില ഉയർന്ന് തന്നെ തുടരുകയാണ്. ഇവിടങ്ങളിൽ പൊടിക്കാറ്റും ശക്‌തമായി വീശിയിരുന്നു.
ശക്‌തമായ മഴ തുടരുന്ന പ്രദേശങ്ങളിലെ താഴ്‌ന്ന മേഖലകൾ നിലവിൽ വെള്ളത്തിലായിരിക്കുകയാണ്. ഇവിടങ്ങളിൽ ദൂരക്കാഴ്‌ച കുറഞ്ഞത് മൂലം വാഹനം ഓടിക്കുന്നതിനെ ബാധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇന്നും നാളെയും അസ്‌ഥിര കാലാവസ്‌ഥ ആയിരിക്കുമെന്നും ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read also : മദ്യശാലകളിലെ ആൾത്തിരക്ക്; വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി








































