ഓണാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ വേണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

By Staff Reporter, Malabar News
onam-RAJESH BHUSHAN-Union Ministry of Health
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് പശ്‌ചാത്തലത്തിൽ ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി നിയന്ത്രണം കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്‌ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ആള്‍ക്കൂട്ടം അനുവദിക്കാത്ത വിധം നിയന്ത്രണം കര്‍ശനമാക്കണമെന്നാണ് കത്തിൽ പറയുന്നത്.

ഓണത്തിന് പുറമെ മുഹറം, ജൻമാഷ്‌ടമി, ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് മറ്റ് സംസ്‌ഥാന ചീഫ് സെക്രട്ടറിമാർക്കും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കത്ത് അയച്ചിട്ടുണ്ട്. ആഘോഷങ്ങൾ കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകി. വാക്‌സിനേഷനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും അല്ലായെങ്കിൽ രോഗ പ്രതിരോധത്തിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കുമെന്നും ചീഫ് സെക്രട്ടറി ഓർമിപ്പിച്ചു.

Most Read: ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തും; മന്ത്രി ജിആര്‍ അനില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE