ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ

By News Desk, Malabar News
Kerala Lockdown
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ. അനാവശ്യ യാത്രകൾ തടയാനുള്ള പരിശോധന പോലീസ് റോഡുകളിൽ ആരംഭിച്ചു. അവശ്യ സർവീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മുൻകൂട്ടി നിശ്‌ചയിച്ച സ്വകാര്യ ചടങ്ങുകളിൽ പോകുന്നതിന് തടസമില്ല.

ആശുപത്രികളിലേക്കും വാക്‌സിനേഷനും യാത്ര ചെയ്യാം. കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ നൽകാൻ പോകുന്നവർക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ട്. പച്ചക്കറി, പലചരക്ക്, പാൽ, മൽസ്യ കടകൾ എന്നിവ രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സൽ മാത്രം അനുവദിക്കും.

റെയിൽവേ സ്‌റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും കെഎസ്‌ആർടിസി സർവീസ് നടത്തും. ദീർഘദൂര റൂട്ടുകളിലും അവശ്യ യാത്രക്കാരുടെ എണ്ണം നോക്കി സർവീസ് നടത്തുന്നത് കെഎസ്‌ആർടിസി പരിഗണിക്കും. അതേസമയം, സംസ്‌ഥാനത്തെ സ്‌ഥിതി വിശകലനം ചെയ്യാൻ നാളെ കോവിഡ് അവലോകന യോഗം ചേരും. ഞായറാഴ്‌ചകളിലെ അടച്ചിടൽ തുടരണോ എന്നത് ഉൾപ്പടെ ചർച്ചയാകും.

Also Read: ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE