കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ഇരുവരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. നൗഷാദിന്റെ പക്കൽ നിന്നും 674 ഗ്രാമും, മുഹമ്മദ് അഫ്നാസിന്റെ പക്കൽ നിന്ന് 676 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
Most Read: കോവിഡ് ഇളവുകളിലെ അശാസ്ത്രീയത; പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും





































