ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,643 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 41,096 പേർ രോഗമുക്‌തി നേടിയപ്പോൾ 464 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തു.
3,18,56,757 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തത്. ഇതിൽ 3,10,15,844 പേർ രോഗമുക്‌തി നേടിയിട്ടുമുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത് 4,26,754 പേർക്കാണ്.
നിലവിൽ 4,14,159 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പും പുരോഗമിക്കുകയാണ്. ഇതുവരെ 49,53,27,595 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
#Unite2FightCorona#LargestVaccineDrive
????? ?????https://t.co/C0sBJhwNPp pic.twitter.com/D1ssAHPZkt
— Ministry of Health (@MoHFW_INDIA) August 6, 2021
Most Read: പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ധനസഹായം വേഗത്തിലാക്കുമെന്ന് മന്ത്രി







































