അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,545 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,971 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,480 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,91,554 ആയി ഉയർന്നു. ഇവരിൽ 6,68,554 പേർ ഇതുവരെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.
നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 21,000 കടന്നു. 21,029 പേരാണ് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നത്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,77,994 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read also : ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; വെങ്കലം നേടി ബജ്റംഗ് പൂനിയ






































