ടോക്യോ: ഇത്തവണത്തെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആറാം മെഡൽ സ്വന്തമാക്കി ബജ്റംഗ് പൂനിയ. ഒളിമ്പിക്സ് ഗുസ്തിയിൽ പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തിയിൽ വെങ്കല നേട്ടമാണ് പൂനിയ സ്വന്തമാക്കിയത്. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ഖസാക്കിസ്ഥാന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ് പൂനിയ തോല്‍പ്പിച്ചത്.
മൽസരത്തിൽ 8-0 എന്ന സ്കോറിലാണ് ദൗലത് പൂനിയക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യ റൗണ്ടിൽ രണ്ട് സ്കോർ സ്വന്തമാക്കിയ പൂനിയ രണ്ടാം റൗണ്ടിൽ 6 സ്കോറുകൾ കൂടി നേടി മെഡൽ നേടുകയായിരുന്നു. ഇതോടെ ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന 7ആം മെഡലാണിത്.
കൂടാതെ ടോക്യോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡലെന്ന പ്രത്യേകത കൂടി പൂനിയയുടെ വെങ്കല നേട്ടത്തിനുണ്ട്. ഇത്തവണത്തെ ഒളിമ്പിക്സിൽ തന്നെ രവി കുമാർ ദഹിയ നേടിയ വെള്ളി മെഡലാണ് ടോക്യോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ. ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ മീരാബായ് ചാനു, പിവി സിന്ധു, ലവ്ലിന ബോര്ഗൊഹെയ്ന്, ഇന്ത്യന്‍ ഹോക്കി ടീം, രവികുമാര്‍ ദഹിയ എന്നിവരാണ് മെഡൽ നേടിയത്.
Read also : നികുതി വെട്ടിച്ച് കടത്ത്; ഒരു കോടി രൂപയുടെ ബീഡി പിടികൂടി