നികുതി വെട്ടിച്ച് കടത്ത്; ഒരു കോടി രൂപയുടെ ബീഡി പിടികൂടി

By News Desk, Malabar News
MalabarNews_beedi
Representational Image
Ajwa Travels

തിരുവനന്തപുരം: നികുതി വെട്ടിച്ച് സംസ്‌ഥാനത്തെത്തിച്ച ഒരു കോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. നികുതി വെട്ടിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച ബീഡിയാണ് സംസ്‌ഥാന ജിഎസ്‍ടി ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നാണ് ബീഡി പിടികൂടിയത്.

നാൽപ്പതോളം ഉദ്യോഗസ്‌ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആറു മാസത്തെ നിരീക്ഷണത്തിനു ശേഷമായിരുന്നു റെയ്‌ഡ്‌. മൂന്നു വര്‍ഷത്തിനിടെ ഇത്തരത്തിൽ ഇരുപത് കോടിയോളം രൂപ വില വരുന്ന ബീഡി സംസ്‌ഥാനത്ത് എത്തിച്ച് വില്‍പ്പന നടത്തിയതായിട്ടാണ് സൂചന. നികുതി വെട്ടിപ്പ് നടത്തിയവരില്‍ നിന്നും പിഴ ഉള്‍പ്പെടെ ചുമത്തിയതായി  ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Also Read: കോവിഡ് മാനദണ്ഡ ലംഘനം; നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE