കോവിഡ് മാനദണ്ഡ ലംഘനം; നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു

By Team Member, Malabar News
Mammootty
Ajwa Travels

കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്. മമ്മൂട്ടിക്കൊപ്പം നടൻ രമേശ് പിഷാരടി, ആന്റോ ജോസഫ് എന്നിവർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. എലത്തൂർ പോലീസാണ് കേരള പകർച്ചവ്യാധി നിയമപ്രകാരം ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

സന്ധി മാറ്റിവെക്കലിനുള്ള റോബോട്ടിക് ശസ്‍ത്രക്രിയ വിഭാഗത്തിന്റെ ഉൽഘാടന ചടങ്ങിനിടെ കോഴിക്കോട് ജില്ലയിലെ എലത്തൂരിലുള്ള മെയ്‌ത്ര ആശുപത്രിയിൽ ആൾക്കൂട്ടം ഉണ്ടാക്കിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഉൽഘാടന പരിപാടി നടന്നത്. അതിന് ശേഷം ആശുപത്രി സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിയിരുന്നു. ഇത് ആളുകൾ കൂട്ടം കൂടാൻ കാരണമായെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

അതേസമയം ഉൽഘാടന ചടങ്ങുകൾ നടന്നത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണെന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. എന്നാൽ നടനെ കാണുന്നതിനായി ആശുപത്രിയിൽ 300ഓളം പേർ കൂട്ടം കൂടിയെന്ന തരത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 4, 5, 6 പ്രകാരമാണ് കേസ്.

Read also : സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE