ന്യൂഡെല്‍ഹി: കെപിസിസി പുനസംഘടന വിഷയത്തിൽ ഹൈക്കമാൻഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക് പോകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആഴ്ച അവസാനം ഡെൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.
ഹൈക്കമാൻഡുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് പ്രാഥമിക ധാരണയിലെത്താൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുതിർന്ന നേതാക്കൾ ചര്‍ച്ച നടത്തിയിരുന്നു. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും ഡെൽഹിയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭാരവാഹി പ്രഖ്യാപനം നടത്തുക. മുഴുവന്‍ ഡിസിസികളും അഴിച്ചുപണിയുമെന്നാണ് സൂചന.
Read also: ജന്തര്‍ മന്തറില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കും







































