മസ്ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 10 പേരെ ഒമാൻ പോലീസ് പിടികൂടി. സൗത്ത് അൽ ബാത്തിന, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലേക്കാണ് ആളുകൾ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്.
റോയല്‍ ഒമാന്‍ പോലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പോലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് 10 പേരടങ്ങിയ സംഘം സഞ്ചരിച്ച ബോട്ട് കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്ത ആളുകൾക്കെതിരെ നിയമനടപടി പുരോഗമിക്കുകയാണെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി.
Read also: മോദി വന്നതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യമെന്ന് സിപിഎമ്മിനും ബോധ്യമായി; കെ സുരേന്ദ്രൻ







































