മോദി വന്നതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യമെന്ന് സിപിഎമ്മിനും ബോധ്യമായി; കെ സുരേന്ദ്രൻ

By Team Member, Malabar News
K Surendran
കെ സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയതെന്ന് സിപിഎമ്മിനും ബോധ്യമായതായി വ്യക്‌തമാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉൽഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കഴിഞ്ഞ 74 വർഷമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത സിപിഎം ഇപ്പോൾ അത് ആഘോഷിക്കുന്നത് ആഹ്ളാദകരമാണെന്നും, രാജ്യത്തിന് ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സ്വാഗതാർഹമാണെന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി. കൂടാതെ അടുത്ത വർഷം മുതൽ ദേശീയപതാക ഉയർത്താൻ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും എത്തി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മോദിയുടെ കീഴിൽ രാജ്യം ഒറ്റക്കെട്ടായി വികസനത്തിലേക്ക് കുതിക്കുകയാണെന്നും, നിലവിൽ അഴിമതിരഹിതവും, സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. പാവപ്പെട്ടവർക്ക് ഒപ്പം നിൽക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന കാര്യത്തിൽ അഭിമാനമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also: രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയാകാൻ വയനാട്; പ്രവർത്തനങ്ങൾ നേട്ടത്തിനരികെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE