കൊച്ചി: കുത്തിവെപ്പെടുക്കാൻ ആവശ്യത്തിന് സൂചിയില്ലാതെ വന്നതോടെ കൊച്ചി കോർപറേഷനിൽ വാക്‌സിനേഷൻ ക്യാംപ് മുടങ്ങി. കോർപറേഷന്റെ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവാണ് മുടങ്ങിയത്. വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വേണ്ടി ഇന്ന് സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാംപും മാറ്റിവച്ചു. സൂചിയുടെ ക്ഷാമമുണ്ടെന്നും വാക്‌സിനേഷൻ ഡ്രൈവ് മാറ്റിവെക്കുകയാണെന്നും മേയർ അനിൽകുമാർ ഇന്നലെ കൗൺസിലർമാരുടെ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.
ഇതോടെ, ഇതിന് കാരണം കോർപറേഷന്റെ ഭാഗത്ത് നിന്നുള്ള കെടുകാര്യസ്‌ഥതയാണ് എന്നാരോപിച്ച് യുഡിഎഫ് രംഗത്ത് വന്നു. കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് ടിജെ വിനോദ് എംഎൽഎ കുറ്റപ്പെടുത്തി. സൗജന്യ വാക്‌സിനേഷനിൽ സംസ്‌ഥാന സർക്കാരിനും കോർപറേഷനും വ്യക്‌തമായ നയമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റം ജനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.
Most Read: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്; ദേവസ്വം വിജിലൻസ് പരിശോധന നടത്തി






































