ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്; ദേവസ്വം വിജിലൻസ് പരിശോധന നടത്തി

By Staff Reporter, Malabar News
ettumanoor
Representational Image
Ajwa Travels

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സംഘം പരിശോധന നടത്തി. മാല വിളക്കിച്ചേർത്തതായി ഇതുവരെ കണ്ടെത്താനായില്ലെന്ന് പരിശോധനക്ക് ശേഷം വിജിലൻസ് എസ്‌പി പി ബിജോയ് പറഞ്ഞു. പോലീസിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

72 മുത്ത് കൊണ്ടുള്ള മാലയാണ് ഇപ്പോൾ ഇവിടെയുള്ളത്. പഴയ മേൽശാന്തിമാരുടെ അടക്കം മൊഴി രേഖപ്പെടുത്താനുണ്ട്. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ദേവസ്വം തിരുവാഭരണ കമ്മീഷണർ എസ് അജിത് കുമാറും ക്ഷേത്രത്തിൽ പരിശോധനക്ക് എത്തിയിരുന്നു.

Read Also: ജനകീയാസൂത്രണ ഉൽഘാടന ചടങ്ങ്; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE