തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇത് സംബന്ധിച്ച് ഇഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശ പണം കടത്ത് തുടങ്ങിയ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനാണ് ഇഡിയുടെ ശ്രമം.
നിലവിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു പേരാണ് പ്രതികളായിട്ടുള്ളത്. ഈ ആറു പേർ 50 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ 200 കോടിയിലധികം രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളായ രണ്ട് പേർ രാജിവെച്ചു. മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. വിഷയത്തിൽ ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.
Most Read: ‘ഹരിത’ ചർച്ചയ്ക്ക് തയ്യാറാവണം, വഴിയടഞ്ഞിട്ടില്ല; എംകെ മുനീർ







































