‘ഹരിത’ ചർച്ചയ്‌ക്ക്‌ തയ്യാറാവണം, വഴിയടഞ്ഞിട്ടില്ല; എംകെ മുനീർ

By Staff Reporter, Malabar News
MK-Muneer about haritha
Ajwa Travels

കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതിൽ പ്രതികരണവുമായി എംകെ മുനീർ എംഎൽഎ. ഹരിത നേതാക്കൾ ചർച്ചയ്‌ക്ക്‌ തയ്യാറാവണം എന്ന് എംകെ മുനീർ കോഴിക്കോട് വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സന്തുലിതമായ തീരുമാനമെടുത്ത് മാത്രമേ പാർട്ടിക്ക് മുന്നോട്ട് പോവാൻ കഴിയൂ. ചർച്ചയുടെ വാതിൽ ആരുടെ മുന്നിലും അടച്ചിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും എംകെ മുനീർ പറഞ്ഞു. ശത്രുക്കളുടെ മുന്നിൽ എറിഞ്ഞിട്ട് കൊടുക്കുന്ന നിലപാട് ഉണ്ടാവാൻ പാടില്ലായിരുന്നു.

എല്ലാവരുടെയും മുന്നിൽ ഇരയായി നിൽക്കുന്നത് മുസ്‌ലിം ലീഗാണ്. ഹരിത നേതാക്കൾ കേസിന് പോയതിലൊന്നും തെറ്റ് പറയുന്നില്ല. അവരോട് സംസാരിച്ചതാണ്. തൃപ്‌തികരമായ തീരുമാനം ഉണ്ടാവാത്തത് കൊണ്ടാവും കേസിന് പോയതെന്നും എംകെ മുനീർ ചൂണ്ടിക്കാട്ടി.

Read Also: കാട്ടുപന്നിയിടിച്ച് ബൈക്ക് അപകടം; ഗവൺമെന്റ് ഉദ്യോഗസ്‌ഥന് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE