ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വില ഇന്നും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡീസൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 പൈസയാണ് ഇന്നലെ കുറഞ്ഞത്.
കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപക്ക് മുകളിലാണ്. രാജ്യത്ത് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.
വിവധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മെയ് നാല് മുതല്‍ രാജ്യത്ത് ഇന്ധനവില പതിവായി കൂട്ടുന്ന നിലയാണ് ഉണ്ടായത്. അതിന് മുമ്പ് കേരളമുള്‍പ്പടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം വർധന ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടുകയായിരുന്നു.
Most Read: സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് ആരംഭിക്കും







































