സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് ആരംഭിക്കും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്‌സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്‌സിൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത.

തിരുവനന്തപുരം വിമൻസ് കോളേജിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ഈ സംവിധനത്തിലൂടെ രജിസ്ട്രേഷനും വാക്‌സിൻ സ്വീകരിച്ച ശേഷമുള്ള ഒബ്‌സർവേഷനും അടക്കം എല്ലാ കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂർത്തിയാക്കാനാകും. അതേസമയം, അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ സംസ്‌ഥാനത്ത് വാക്‌സിനേഷൻ നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: കേരളത്തിന് തിരിച്ചടി; പാമോയിൽ പ്രോൽസാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE