കേരളത്തിന് തിരിച്ചടി; പാമോയിൽ പ്രോൽസാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

By Staff Reporter, Malabar News
palm-oil
Ajwa Travels

ന്യൂഡെൽഹി: കേരളത്തിന് കനത്ത തിരിച്ചടി നൽകി പാമോയിൽ പ്രോൽസാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാമോയിൽ ഉൽപാദനവും, ഉപഭോഗവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നയത്തിന്റെ അടിസ്‌ഥാനത്തിൽ 2025-26 വർഷത്തിനുള്ളിൽ രാജ്യത്ത് അധികമായ് 6.5 ലക്ഷം ഹെക്‌ടറിൽ പാമോയിൽ എണ്ണക്കുരു ക്യഷി യാഥാർഥ്യമാക്കും.

വടക്ക് കിഴക്കൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ താൽപര്യാർഥമാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പാമോയിൽ വ്യാപന പ്രോൽസാഹന നയം സർക്കാർ അംഗീകരിച്ചു. 202511 ലക്ഷം ടൺ പാമോയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

പുതിയ നയം പാമോയിൽ ഇറക്കുമതി വലിയ അളവിൽ രാജ്യം നടത്തുന്ന പശ്‌ചാത്തലത്തിലെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ പ്രതികരിച്ചു. പാമോയിലിന്റെ എണ്ണക്കുരുവിനെ മിനിമം താങ്ങുവില പട്ടികയിലും ഉൾപ്പെടുത്തി.

വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കാൻ നാളികേര കൃഷി പ്രോൽസാഹന പദ്ധതി പ്രഖ്യാപിക്കണമെന്ന നിർദ്ദേശവും കേന്ദ്രസർക്കാരിന് മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെട്ടില്ല.

Read Also: കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE