ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ 35കാരി ക്രൂര പീഡനത്തിന് ഇരയായി. തിങ്കളാഴ്‌ച വൈകിട്ട് ഡെൽഹിയിലെ ശാസ്‌ത്രി പാർക്ക് പ്രദേശത്താണ് പീഡനം നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു.
പരാതി ലഭിച്ച ഉടൻ തന്നെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്‌തതായി മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. കൂട്ടബലാൽസംഗം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
ജോലി വാഗ്‌ദാനം ചെയ്‌ത് നോയ്‌ഡ സ്വദേശിയായ യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളായ രോഹിത്, നിതിൻ എന്നിവരും നോയ്‌ഡ സ്വദേശികളാണ്. രോഹിത്തിന്റെ പേരിലുള്ള കാറിൽ വെച്ചാണ് പീഡനം നടന്നത്. ഈ കാറും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Most Read: എംഎസ്എഫ് നേതാക്കൾക്കെതിരായ ‘ഹരിത’യുടെ പരാതി; അന്വേഷണം വനിതാ ഇൻസ്‌പെക്‌ടർക്ക്







































