ന്യൂഡെൽഹി: ആറ് വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് രഞ്ജിത് നഗറിൽ രാജ്യതലസ്ഥാനത്തെ നടുക്കിയ ക്രൂര പീഡനം നടന്നത്. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. മുറിവേറ്റ നിലയിലാണ് കുഞ്ഞിനെ പിന്നീട് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ശക്തമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡെൽഹി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
Also Read: അമിത് ഷായുടെ സന്ദർശനത്തിനിടെയും ഭീകരാക്രമണം; ഷോപിയാനിൽ ഒരാൾ കൊല്ലപ്പെട്ടു