റോം: താലിബാന്‍ ഭരണത്തില്‍ അഫ്‌ഗാന്‍ ജനത കടുത്ത വറുതിയിലേക്കെന്ന് യുഎന്‍ ഭക്ഷ്യ ഏജന്‍സിയുടെ വിലയിരുത്തൽ. 3.8 കോടി ജനങ്ങളുള്ള രാജ്യത്തെ 1.4 കോടി പേരും കൊടും പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനതയുടെ യാതനയും പട്ടിണിയും വരുംനാളുകളില്‍ കൂടുതൽ രൂക്ഷമാകുമെന്നാണ് ഭക്ഷ്യ ഏജൻസിയുടെ വിലയിരുത്തൽ. കൂടാതെ രാജ്യത്തെ 40 ലക്ഷം പേര്‍ക്ക് മെയ് മാസത്തിൽ ഭക്ഷ്യ ഏജന്‍സി സഹായം എത്തിച്ചിരുന്നു എന്നും വരും മാസങ്ങളില്‍ ഇത് 90 ലക്ഷം ആക്കാനാണ് ശ്രമമെന്നും ഏജൻസി അറിയിച്ചു. ഇതിനായി 20 കോടി ഡോളര്‍ വേണ്ടിവരുമെന്നും യുഎന്‍ ഭക്ഷ്യ ഏജന്‍സി വ്യക്‌തമാക്കി.
അതേസമയം അഫ്‌ഗാനിസ്‌ഥാന് അന്താരാഷ്‍ട്ര ധന വിനിമയത്തിനുള്ള അവകാശം അന്താരാഷ്‍ട്ര നാണ്യനിധി റദ്ദാക്കിയിരുന്നു. ഇത് വിദേശ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിലും ധനസഹായം സ്വീകരിക്കുന്നതിലും കര്‍ശന നിയന്ത്രണത്തിന് കാരണമാകും. കോവിഡ്, യുദ്ധ പ്രതിസന്ധികള്‍ക്കൊപ്പം ഈ ഉപരോധവും കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക് രാജ്യത്തെ ജനങ്ങളെ നയിക്കുമെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം.
ഇതിനിടെ അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെത്തിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിലെത്തി. സെക്യൂരിറ്റി ക്‌ളിയറൻസ് ലഭിക്കാൻ കാത്തുനിൽക്കുകയാണ് വ്യോമസേന. അഫ്‌ഗാനിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് വിവരം.
Most Read: ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ സുപ്രീം കോടതിയെ അറിയിച്ച് കേരളം







































