കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളും സിഖുകാരുമായ 72 അഫ്ഗാന്‍ പൗരൻമാരെ താലിബാന്‍ തടഞ്ഞുവെച്ചു. കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ചവർ അഫ്ഗാനികള്‍ ആയതിനാല്‍ രാജ്യത്തേക്ക് തിരികെ പോകണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടത്.
ഇന്ത്യക്കാര്‍ക്കൊപ്പം ഹിന്ദു, സിഖ് മതസ്‌ഥരായ അഫ്ഗാന്‍ സ്വദേശികളെയും രക്ഷപ്പെടുത്താൻ കേന്ദ്രസര്‍ക്കാർ നീക്കം നടത്തുന്നുണ്ട്. കേന്ദ്രത്തോടൊപ്പം വേള്‍ഡ് പഞ്ചാബി ഓര്‍ഗനൈസേഷൻ (ഡബ്‌ള്യുപിഒ), ഡെല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അഫ്ഗാനിസ്‌ഥാൻ താലിബാന്റെ അധീനതയിൽ വന്നതിന് ശേഷം ഇത് വരെ അഫ്ഗാന്‍ സ്വദശികളായ 280 സിഖുകാരും ഏകദേശം 40 ഹിന്ദുക്കളും കാബൂളിലെ കര്‍തെ പര്‍വന്‍ ഗുരുദ്വാരയില്‍ അഭയം തേടിയിട്ടുണ്ട്. എന്നാൽ ഇവരാരും അഫ്ഗാന്‍ വിടേണ്ട കാര്യമില്ലെന്നും ഇവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തും എന്നുമാണ് താലിബാന്‍ നല്‍കിയിരിക്കുന്ന മറുപടി.
Read also: അധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾ ഉപയോഗിക്കണം; ജസ്‌റ്റിസ് രവീന്ദ്രഭട്ട്






































