സംവിധായകന് മഹേഷ് നാരായണന് വേണ്ടി തിരക്കഥ ഒരുക്കാന്‍ കമല്‍ ഹാസന്. ശിവാജി ഗണേശനും കമല്‍ ഹാസനും പ്രധാന വേഷത്തില്‍ എത്തിയ ‘തേവര് മകൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് താരം തിരക്കഥ ഒരുക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ.
ഒരു പ്രമുഖ മലയാള വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താന്‍ മഹേഷ് നാരായണന് വേണ്ടി തിരക്കഥ എഴുതുന്ന കാര്യം കമല്‍ വെളിപ്പെടുത്തിയത്. നേരത്തെ ‘തേവര് മകന്’ രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് കമല്‍ ഹാസന് പറഞ്ഞിരുന്നു. ഈ ചിത്രമാണ് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്നതെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

നേരത്തെ മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘മാലിക്’ സിനിമ കണ്ട കമല്‍ ഹാസന് അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചിരുന്നു. അതേസമയം അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു ‘തേവര് മകന്’.
നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം‘ എന്ന ചിത്രത്തിലാണ് കമല്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ‘ഇന്ത്യന്‍ 2‘ എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
Most Read: വാഴയിലയിൽ സദ്യയുണ്ട് സിവ; ഓണം ആഘോഷിച്ച് ധോണിയും കുടുംബവും- ചിത്രങ്ങള്‍ വൈറൽ








































